Powered by Blogger.

Thursday, February 3, 2011

ഗാന്ധിമാര്‍ഗം

ഗാന്ധിയെ
വരയ്ക്കാനെളുപ്പമാണ്
മൂന്നോ നാലോ രേഖകള്‍ മതി.
ഗാന്ധിയായി
വേഷം കെട്ടാനെളുപ്പമാണ്
കെട്ടിയവേഷങ്ങള്‍
അഴിച്ചുകളഞ്ഞാല്‍ മതി.
പക്ഷെ,
ത്യജിച്ചാലും ത്യജിച്ചാലും
തീരാത്ത ചിലത്
രചിച്ചാലും രചിച്ചാലും
ആവാത്ത ചിലത്
ആ വഴിയില്‍ നിന്നും
എന്നെ ഉന്തി മാറ്റുന്നു .

                                   കല്‍പ്പറ്റ നാരായണന്‍

No comments:

Post a Comment